
മനാമ: ബഹ്റൈനിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന എല്ലാ പ്രവാസി തൊഴിലാളികളും തങ്ങളെ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷനില്‍ (എസ്.ഐ.ഒ) രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് നിര്‍ദേശം.
പ്രവാസി തൊഴിലാളികളെക്കുറിച്ച് നടന്ന ഒരു ഓണ്‍ലൈന്‍ ശില്‍പ്പശാലയിലാണ് ഈ നിര്‍ദേശമുയര്‍ന്നത്. ഗ്രാറ്റുവിറ്റി ലഭിക്കണമെങ്കില്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് ഉണ്ടെന്ന് ഉറപ്പാക്കണം.
തങ്ങളുടെ സേവനങ്ങള്‍ സംബന്ധിച്ച് പ്രവാസി തൊഴിലാളികളെ ബോധവല്‍ക്കരിക്കാന്‍ എസ്.ഐ.ഒ. പുതുതായി ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.


