
മനാമ: ബഹ്റൈനിലെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ സൈന്‍ ബഹ്റൈന്‍, സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്വയോണ്മെന്റുമായും വിദ്യാഭ്യാസ മന്ത്രാലയവുമായും സഹകരിച്ച് ദേശീയ ഇ- വേസ്റ്റ് മത്സരത്തിന്റെ അഞ്ചാം പതിപ്പ് ആരംഭിച്ചു.
ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിലും സുരക്ഷിതമായും ഉത്തരവാദിത്വത്തോടെയും സംസ്കരിക്കുന്നതിലും പങ്കാളികളാകാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുക, അതോടൊപ്പം ഫലപ്രദമായ പുനരുപയോഗ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതില്‍ നൂതനാശയങ്ങള്‍ വളര്‍ത്തുക എന്നിവയാണ് ഈ മത്സരം ലക്ഷ്യമിടുന്നത്.
ബഹ്റൈനിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുന്ന വേദി എന്ന നിലയില്‍ ഈ മത്സരത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്വിയോണ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആമിന ഹമദ് അല്റുഹൈമി പറഞ്ഞു.


