
മനാമ: അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ട് ഇന്നലെ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സമാപിച്ചു.
സൗദി അറേബ്യയുടെ സിംഗിള്‍ സീറ്റര്‍ പരമ്പരയുടെ ഉയര്‍ന്നുവരുന്ന നിലവാരം എടുത്തുകാണിക്കുന്ന രണ്ട് ആവേശകരമായ മത്സരങ്ങള്‍ നടന്നു. ഒന്നാം റൗണ്ടില്‍ കിറ്റ് ബെലോഫ്സ്കി (പി.ഇ.എ.എക്സ്) റേസ് 1ല്‍ വിജയം നേടി. എമിറാത്തി ഡ്രൈവര്‍ ആദം അല്‍ അസ്ഹാരി (വാല്വോളിന്) റേസ് 2ല്‍ വിജയിച്ചു. റേസ് 3ല്‍ അല്‍ അസ്ഹരിയും റേസ് 4ല്‍ ബെലോഫ്സ്കിയും മികച്ച വിജയം നേടി.
ചാമ്പ്യന്‍ഷിപ്പിന്റെ ഇനിയുള്ള റൗണ്ടുകള്‍ ജിദ്ദ കോര്‍ണിഷ് സര്‍ക്യൂട്ടില്‍ നടക്കും. മൂന്നാം റൗണ്ട് നവംബര്‍ 10, 11 തീയതികളിലും നാലാം റൗണ്ട് 14, 15 തീയതികളിലുമാണ്.
