
മനാമ: ബഹ്റൈനിലെ ന്യൂ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ. ഗോപിനാഥ മേനോന് മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി.
കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് സാമൂഹ്യ- ഭാവനാത്മക പഠനം പാഠ്യപദ്ധതിയില്‍ എങ്ങനെ സംയോജിപ്പിക്കാമെന്ന ഗവേഷണ പ്രബന്ധത്തിനാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്.
മൂന്നു ദശാബ്ദക്കാലമായി വിദ്യാഭ്യാസരംഗത്തുള്ള അദ്ദേഹം 16 വര്‍ഷമായി ന്യൂ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പലായി പ്രവര്‍ത്തിക്കുന്നു. നേരത്തെ 12 വര്‍ഷം സൗദി അറേബ്യയില്‍ പീവീസ് ഗ്രൂപ്പ്സ് ഓഫ് സ്കൂള്സില് പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും സൈക്കോളജിയിലും ബിരുദാനന്തര ബിരുദവും ബി.എഡും നേടിയ അദ്ദേഹം മുംബൈക്കടുത്തുള്ള ബി.കെ. ബിര്‍ല സെന്റര്‍ ഫോര്‍ എജുക്കേഷനിലാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. എജുക്കേഷന്‍ ഇന്ത്യ, നെക്സ്റ്റ് എജുക്കേഷന്‍, പേഴ്സണ്‍ ഗ്രൂപ്പ്, സി.ബി.എസ്.ഇ. എക്സലന്‍സ് അവാര്‍ഡുകളും കെ.ടി.കെ. ഫൗണ്ടേഷന്റെ ജ്യുവല്‍ ഓഫ് ഇന്ത്യ അവാര്‍ഡും ഭാരത് ഗുരുദേവ് അവാര്‍ഡും നേടിയിട്ടുണ്ട്.
