
മനാമ: ബഹ്റൈനില്‍ മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ച കേസില്‍ ഒരു ഗള്‍ഫ് രാജ്യത്തെ പൗരന് ഹൈ ക്രിമിനല്‍ കോടതി രണ്ടു വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും വിധിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 28നാണ് അപകടം നടന്നത്. പുലര്‍ച്ചെ 3.52ന് കിംഗ് ഫഹദ് കോസ് വേയുടെ അടിയന്തരപാതയില് ഒരാളോട് സംസാരിച്ചുനിന്നിരുന്ന ആളാണ് അപകടത്തില്‍ മരിച്ചത്. പ്രതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് അയാളെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ അയാള്‍ പിറകിലേക്ക് തെറിച്ചുവീണ് തല്‍ക്ഷണം മരിച്ചു. സംഭവം കണ്ടിട്ടും പ്രതി നിര്‍ത്താതെ വാഹനമോടിച്ചുപോയി. പിന്നീട് ഇയാളെ പിടികൂടിയുകയായിരുന്നു.
പ്രതി അമിതമായി മദ്യപിച്ചിരുന്നതായി പരിശോധനയില്‍ വ്യക്തമായിരുന്നു.
