
മനാമ: ബഹ്റൈനിലെ സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോട്ട് സാഖിര്‍ പാലസില്‍നിന്ന് റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ്റേസിംഗ് ക്ലബ് ജംഗ്ഷന് വരെയുള്ള പാത അടുത്ത വെള്ളിയാഴ്ച പുലര്‍ച്ചെ 12.30 മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 5 മണി വരെ അടച്ചിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.
ക്ലബ്ബിന്റെ പുതിയ പ്രവേശനകവാടം വരെയുള്ള റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നത് കാരണമാണിത്. പകരം സഞ്ചാരത്തിനായി മറ്റു രണ്ടു പാതകള്‍ തുറന്നുകൊടുക്കും. എല്ലാ റോഡ് ഉപയോക്താക്കളും പൊതുസുരക്ഷ കണക്കിലെടുത്ത് ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
