
മനാമ: ബഹ്റൈനില്‍ ബിസിനസ് ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന് അതോറിറ്റി (ബി.ടി.ഇ.എ) സംഘടിപ്പിക്കുന്ന ശില്പശാലകള്ക്ക് തുടക്കമായി.
ഉദ്ഘാടന ശില്പശാലയില് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രതിനിധികളും രണ്ടാമത്തെ ശില്പശാലയില് ടൂറിസം ഏജന്‍സികള്‍, ഹോട്ടല്‍ നടത്തിപ്പുകാര്‍ തുടങ്ങിയവരും പങ്കെടുത്തു.
സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിലും വരുമാന സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിലും ബഹ്റൈനികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ടൂറിസം മേഖല നിര്‍ണായക പങ്കു വഹിക്കുന്നുണ്ടെന്ന് ടൂറിസം മന്ത്രിയും ബി.ടി.ഇ.എ. ചെയര്‍പേഴ്സണുമായ ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫി ഉദ്ഘാടന ശില്പശാലയില് പറഞ്ഞു. ബഹ്റൈന്റെ ടൂറിസം ആക്ടിവേഷന് പ്ലാനിന്റെ വിശദവിവരങ്ങള്‍ മന്ത്രി അവതരിപ്പിച്ചു.
