
മനാമ: ബഹ്റൈനില്‍ ബസ് ട്രക്കിലിടിച്ച് ഉഗാണ്ടക്കാരായ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച കേസില്‍ ബസ് ഡ്രൈവര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചു.
ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വിധി. ശിക്ഷ പൂര്‍ത്തിയായാല്‍ വിദേശിയായ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് അപകടമുണ്ടായത്. ബസ്സിന്റെ മുന്‍ഭാഗത്തെ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ജൂലിയസ് മുഹ് വേസി (33), ഐസക്ക് സെവാദുക്ക (37) എന്നിവരാണ് മരിച്ചത്.
കേസ് ആദ്യം പരിഗണിച്ചത് ലോവര്‍ ക്രിമിനല്‍ കോടതിയായിരുന്നു. പിന്നീട് കൂടുതല്‍ വിശദമായ നിയമവിശകലനത്തിനായി ഹൈ ക്രിമിനല്‍ കോടതിക്ക് കൈമാറുകയായിരുന്നു.
