
മനാമ: ബഹ്റൈനില്‍ മെക്കാനിക്ക് ചമഞ്ഞ് അറ്റകുറ്റപ്പണിക്കായി വാങ്ങിയ കാറിന്റെ ഉടമസ്ഥത തന്റെ പേരിലേക്ക് മാറ്റിയ കേസില്‍ യുവാവിന്റെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.
ബുദയ്യ സ്വദേശിയായ 32കാരനാണ് പ്രതി. ഇയാള്‍ റോഡിലൂടെ നടന്നുപോകുമ്പോഴാണ് ഒരു വീട്ടുമുറ്റത്ത് തകരാറ് സംഭവിച്ച ഹ്യുണ്ടായി ആക്സന്റ് കാര്‍ കണ്ടത്. താന്‍ മെക്കാനിക്കാണെന്നും കാര്‍ റിപ്പയര്‍ ചെയ്തുതരാമെന്നും ഇയാള്‍ ഉടമസ്ഥനോട് പറഞ്ഞു. ഇതിനായി ഉടമസ്ഥന് ഒപ്പിട്ട കരാര്‍ രേഖയും ഉടമസ്ഥന്റെ സി.പി.ആര് കോപ്പിയും വാങ്ങിയിരുന്നു.
പിന്നീട് ഉടമസ്ഥന്റെ വ്യാജ ഒപ്പിട്ട് കാര്‍ തനിക്ക് വിറ്റതായി വ്യാജരേഖയുണ്ടാക്കുകയായിരുന്നു. ഉടമസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
