
മനാമ: പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ പേരില്‍ വരുന്ന വ്യാജ സന്ദേശങ്ങളെ കരുതിയിരിക്കണമെന്ന് ബഹ്റൈനിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ മുന്നറിയിപ്പ്.
ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ അതില്‍ കാണിക്കുന്ന ലിങ്കുകളില്‍ ഉടന്‍ ക്ലിക്ക് ചെയ്യരുത്. ബന്ധപ്പെട്ട ഔദ്യോഗിക വെബ്സൈറ്റില്‍ കയറി പിഴയുണ്ടോ എന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കണം അതിനോട് പ്രതികരിക്കേണ്ടത്.
ഇത്തരം കെണികളില്പ്പെട്ടവര് 992 ഹോട്ട്ലൈന്‍ നമ്പറില്‍ ഡയറക്ടറേറ്റില്‍ വിവരമറിയിക്കണം.
