
മനാമ: ബഹ്റൈനില്‍ ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്ത കേസില്‍ ബാങ്ക് ജീവനക്കാരന് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും വിധിച്ചു.
കൂടാതെ ഇയാള്‍ തട്ടിയെടുത്ത 1,36,575.422 ദിനാര്‍ തിരിച്ചടയ്ക്കാനും കോടതി ഉത്തരവിട്ടു. മൂന്നു പേരുടെ അക്കൗണ്ടുകള്‍ ഇയാള്‍ ദുരുപയോഗം ചെയ്തതായി പോലീസില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തില്‍ കുറ്റം ചെയ്തതിന് തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
