
മനാമ: ഷറം അല്‍ ഷെയ്ഖ് സമാധാന ഉച്ചകോടിയില്‍ ബഹ്റൈന്‍ പ്രതിനിധി സംഘത്തെ നയിച്ച് പങ്കെടുത്ത് പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ശേഷം ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഈജിപ്ത് വിട്ടു.
ഷറം അല്‍ ഷെയ്ഖ് വിമാനത്താവളത്തില്‍ ഈജിപ്ത് സാംസ്കാരിക മന്ത്രി ഡോ. അഹമ്മദ് ഫൗദ് ഹന്നോയും ഈജിപ്തിലെ ബഹ്റൈന്‍ അംബാസഡര്‍ ഫൗസിയ ബിന്ത് അബ്ദുല്ല സൈനലും ചേര്‍ന്ന് രാജാവിന് യാത്രയയപ്പ് നല്കി.
ഉദാരമായ ആതിഥ്യമര്യാദയ്ക്കും മികച്ച സംഘാടനത്തിനും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിക്ക് നന്ദി അറിയിച്ചുകൊണ്ട് രാജാവ് കേബിള്‍ സന്ദേശമയച്ചു.
