
മനാമ: ബഹ്റൈനും ഇറ്റലിയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദബന്ധത്തിന്റെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോകളുടെ പ്രദര്‍ശനം ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ ആരംഭിച്ചു.
ഇറ്റാലിയന്‍ എംബസിയും ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസും (ബി.എ.സി.എ) ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. അസോസിയേഷന് ഓഫ് ഇറ്റാലിയന്‍ കണ്ടംപററി ആര്‍ട്ട് മ്യൂസിയംസിന്റെ പിന്തുണയോടെയാണ് പ്രദര്‍ശനം നടക്കുന്നത്.
ഇറ്റാലിയന്‍, ബഹ്റൈനി സംസ്കാരങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധങ്ങളെ ആവിഷ്കരിക്കുന്നതാണ് പ്രദര്‍ശനമെന്ന് ഇറ്റാലിയന്‍ അംബാസഡര്‍ ആന്‍ഡ്രിയ കറ്റാലാനോ പറഞ്ഞു.
