
മനാമ: ബഹ്റൈനില്‍ മുനിസിപ്പാലിറ്റി- കൃഷി മന്ത്രാലയത്തിനു കീഴിലെ സോഷ്യല്‍ കമ്മിറ്റി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ച് സീസണല്‍ ഫ്ളൂ വാക്സിനേഷന് കാമ്പയിന് സംഘടിപ്പിച്ചു.
പൊതുജനാരോഗ്യവും സുരക്ഷയും പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണിതെന്ന് സോഷ്യല്‍ കമ്മിറ്റി ചെയര്മാന് അറിയിച്ചു. കാമ്പയിനുമായി സഹകരിച്ച ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു.
