
മനാമ: ബഹ്റൈനിന് സ്വകാര്യ സ്കൂളുകളിലെ അദ്ധ്യാപക തസ്തികകളില്‍, പ്രത്യേകിച്ച് അറബി ഭാഷ, ഇസ്ലാമിക പാഠങ്ങള്‍, സാമൂഹ്യപാഠം എന്നീ വിഷയങ്ങളിലെ തസ്തികകളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്കാന് സര്‍ക്കാര്‍ നീക്കമാരംഭിച്ചു.
പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ചു വന്ന ഒരു നിര്‍ദ്ദേശത്തിന് മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിദേശ തൊഴിലാളികളുടെ പെര്‍മിറ്റുകള്‍ വഴി സമാഹരിക്കുന്ന പണത്തിന്റെ 80 ശതമാനം ലേബര്‍ ഫണ്ട് (തംകീന്‍) വഴി സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനത്തിനായി ചെലവഴിക്കുന്നുണ്ട്. കൂടുതല്‍ ബഹ്റൈനികളെ അദ്ധ്യാപന ജോലിയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നു.
സ്കൂളുകളില്‍ പ്രാദേശിക തലത്തില്‍ യോഗ്യതയുള്ള അദ്ധ്യാപകരുടെ പട്ടിക നല്‍കും. ഇവര്‍ക്ക് ജോലി നല്കാന് സ്കൂള്‍ മാനേജ്മെന്റുകളെ പ്രോത്സാഹിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
