
മനാമ: സംരംഭകര്‍ക്ക് ഊര്‍ജം പകര്‍ന്നുകൊണ്ട് ലേബര്‍ ഫണ്ട് (തംകീന്‍) പിന്തുണയുള്ള ബഹ്റൈന്റെ ദേശീയ സ്റ്റാര്‍ട്ടപ്പ് പ്ലാറ്റ്ഫോമായ സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ ഇനീഷ്യേറ്റീവ് സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ വീക്കെന്ഡിന്റെ അഞ്ചാം പതിപ്പ് സമാപിച്ചു.
അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് ബഹ്റൈനില്‍ നടന്ന പരിപാടിയുടെ സമാപന ചടങ്ങില്‍ ധനകാര്യ മന്ത്രിയും മുംതലകത്ത് ഹോള്‍ഡിംഗ് കമ്പനി ചെയര്‍മാനുമായ ഷെയ്ഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ പങ്കെടുത്തു.
200ലധികം സംരംഭകര്‍, ഡെവലപ്പര്‍മാര്‍, ഡിസൈനര്‍മാര്‍, മാര്‍ക്കറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ഒന്നാം സ്ഥാനം ടീം അസ്-ഹുമി, രണ്ടാം സ്ഥാനം എച്ചെലോണ്‍, മൂന്നാം സ്ഥാനം ബെസ്റ്റൂക്ക് എന്നിവ നേടിയപ്പോള്‍ ടീം സെയില്സ്ഫൈ ‘ഡി.ഒ.ഒ’ ചോയ്സ് അവാര്‍ഡും ജിംന ‘നയന്ഡോട്ട്സ്’ ചോയ്സ് അവാര്‍ഡും നേടി.
സാമ്പത്തിക വികസനത്തിന്റെ പ്രധാന ചാലകശക്തിയായ യുവജന സംരംഭകത്വത്തെ ബഹ്റൈന്‍ പിന്തുണയ്ക്കുന്നു എന്ന് മന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ വീക്കെന്‍ഡ് സംരംഭം വിജയകരമായ ഒരു ദേശീയ മാതൃകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
