
റിയാദ്: 2025 അരാംകോ എഫ് 4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 10ന് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന ഉദ്ഘാടന റൗണ്ടോടെ ആരംഭിക്കും.
എഫ്.ഐ.എ. അംഗീകരിച്ച സിംഗിള്‍ സീറ്റര്‍ എന്‍ട്രി ലെവല്‍ ചാമ്പ്യന്‍ഷിപ്പുകളുടെ ഭാഗമായ ഈ പരമ്പര, സൗദി ഓട്ടോമൊബൈല്‍ ആന്റ് മോട്ടോര്‍സൈക്കിള്‍ ഫെഡറേഷന്റെ (എസ്.എ.എം.എഫ്) മേല്‍നോട്ടത്തില്‍ അല്തവക്കല്ത്ത് മോട്ടോര്‍സ്പോര്‍ട്ടാണ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലും ജിദ്ദ കോര്‍ണിഷ് സര്‍ക്യൂട്ടിലും തുടര്‍ന്നുള്ള റൗണ്ടുകള്‍ നടക്കും.
ഉദ്ഘാടന റൗണ്ടില്‍ ടാറ്റൂസ് അബാര്‍ത്ത് എഫ് 4 ജി 2 (ടി421) കാറുകളില്‍ 14 ഡ്രൈവര്‍മാര്‍ മത്സരിക്കും.
ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ആകെ അഞ്ച് റൗണ്ടുകളുണുള്ളത്. ഒക്ടോബര്‍ 15, 16 തിയതികളില്‍ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ രണ്ടാം റൗണ്ടും നവംബര്‍ 10, 11 തിയതികളില്‍ ജിദ്ദ കോര്‍ണിഷ് സര്‍ക്യൂട്ടില്‍ മൂന്നാം റൗണ്ടും നവംബര്‍ 14,15 തിയതികളില്‍ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നാലാം റൗണ്ടും നടക്കും. ഡിസംബര്‍ 5, 6 തിയതികളില്‍ ജിദ്ദ കോര്‍ണിഷ് സര്‍ക്യൂട്ടില്‍ നടക്കുന്ന അവസാന റൗണ്ടോടെ മത്സരം സമാപിക്കും.
