
മനാമ: മഴവെള്ള ശൃംഖലകളുടെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ബഹ്റൈനിലെ ബുരി അണ്ടര്‍പാസ് ഒക്ടോബര്‍ 12 ഞായറാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ പുലര്‍ച്ചെ 5 വരെ പൂര്‍ണ്ണമായും അടച്ചിടുമെന്നും ഗതാഗതം ചുറ്റുമുള്ള റോഡുകളിലേക്ക് തിരിച്ചുവിടുമെന്നും മരാമത്ത് മന്ത്രാലയം അറിയിച്ചു.
എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
