
മനാമ: ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയുടെ (യുനെസ്കോ) ഡയറക്ടര്‍ ജനറലായി തെരഞ്ഞെടുക്കപ്പെട്ട ഈജിപ്തിന്റെ സ്ഥാനാര്‍ത്ഥി ഡോ. ഖാലിദ് അല്‍-ഇനാനിയെ ബഹ്റൈന്‍ അഭിനന്ദിച്ചു.
പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയുടെ നേതൃത്വത്തില്‍ ഈജിപ്തിന്റെ വിവേകപൂര്‍ണ്ണമായ വിദേശനയത്തോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ വിലമതിപ്പും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിലും സാംസ്കാരികവും നാഗരികവുമായ സംഭാഷണത്തിന്റെ മൂല്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലും രാജ്യത്തിന്റെ പങ്കിനെയും ഈ ചരിത്ര നേട്ടം പ്രതിഫലിപ്പിക്കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഡോ. അല്‍-ഇനാനിക്ക് ബഹ്റൈന്റെ പിന്തുണ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചുമതലകള്‍ ഏറ്റെടുക്കുന്നതില്‍ അദ്ദേഹത്തിന് വിജയം ആശംസിച്ചു.
