
മനാമ: ബഹ്റൈന്‍ യൂത്ത് അംബാസഡേഴ്സ് പ്രോഗ്രാമിന്റെ മൂന്നാം പതിപ്പിലെ വിജയികളെ യുവജനകാര്യ മന്ത്രി റാവാന്‍ ബിന്ത് നജീബ് തൗഫീഖി പ്രഖ്യാപിച്ചു.
സമഗ്രമായ വിലയിരുത്തല്‍ പ്രക്രിയയ്ക്ക് ശേഷം അഹമ്മദ് അല്‍ അവാദി, സൗദ് ഷുറൈദ, അല്‍ഗല അല്‍ മഹ്സ എന്നിവരെയാണ് ബഹ്റൈന്‍ യൂത്ത് അംബാസഡര്‍മാരായി തിരഞ്ഞെടുത്തത്. വ്യക്തവും കൃത്യവുമായ മാനദണ്ഡങ്ങളനുസരിച്ചാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. സി.വികളുടെ അവലോകനം, അക്കാദമിക്- പ്രൊഫഷണല്‍ നേട്ടങ്ങള്‍, സാമൂഹിക- സന്നദ്ധപ്രവര്‍ത്തന മേഖലകളിലെ സംഭാവനകള്‍, നേതൃത്വ- ആശയവിനിമയ വൈദഗ്ധ്യം എന്നിവ ഇതിലുള്‍പ്പെടുന്നു.
ബഹ്റൈന്റെ മികച്ച പ്രതിച്ഛായ ലോകത്തിനു മുന്നിലെത്തിക്കാന്‍ യുവാക്കളെ ശാക്തീകരിക്കാനുള്ളതാണ് യൂത്ത് അംബാസഡേഴ്സ് പ്രോഗ്രാം.
