
മനാമ: ബഹ്റൈനിലെ ശൂറ, പ്രതിനിധി കൗണ്‍സിലുകള്‍ വിളിച്ചുകൂട്ടാന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (30) പുറപ്പെടുവിച്ചു.
ആറാം പാര്‍ലമെന്റ് ടേമിന്റെ നാലാം സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ഒക്ടോബര്‍ 12ന് ഉച്ചകഴിഞ്ഞ് ശൂറ, പ്രതിനിധി കൗണ്‍സിലുകളുടെ സംയുക്ത സമ്മേളനം വിളിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.
