
മനാമ: 34ാമത് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ മ്യൂസിക് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രശസ്തമായ ഫ്രഞ്ച്- ടര്‍കിഷ് ക്വാര്‍ട്ടറ്റ് ലൂണ ഡി സെഡ കച്ചേരി അവതരിപ്പിക്കും.
ബഹ്റൈനിലെ ഫ്രഞ്ച് എംബസിയും ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസും (ബി.എ.സി.എ) സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര പ്രശസ്തമായ ഫ്രഞ്ച് ബാസിസ്റ്റ് റെനൗഡ് ഗാര്‍സിയ ഫോണ്സാണ് ഈ സംഗീത ട്രൂപ്പിനെ നയിക്കുന്നത്.
ബ്ലൂസ്, ജാസ്, ആഫ്രോ- ലാറ്റിന്‍ താളങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയായിരിക്കും കച്ചേരി.
