
മനാമ: ബഹ്റൈന്‍ വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റിയില്‍ (ബി.ക്യു.എ) പുതിയ ഡയറക്ടര്‍മാരെ നിയമിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഉത്തരവ് 2025 (61) പുറപ്പെടുവിച്ചു.
അതോറിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കിയാണിത്.
ഉന്നത വിദ്യാഭ്യാസ, തൊഴിലധിഷ്ഠിത പരിശീലന പ്രകടന അവലോകന ഡയറക്ടറേറ്റിന്റെ ഡയറക്ടറായി ഡോ. ശൈഖ ലുബ്ന ബിന്ത് അലി ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, അമീറ മുഹമ്മദ് ഹസ്സന് അല്‍ ബലൂഷിയുടെ പിന്‍ഗാമിയായി സ്കൂള്‍ ആന്റ് കിന്റര്ഗാര്ട്ടന് പെര്‍ഫോമന്‍സ് റിവ്യൂ ഡയറക്ടറേറ്റിന്റെ ഡയറക്ടറായി നൈല മുഹമ്മദ് താമര്‍ അല്‍ കാബി, പ്ലാനിംഗ് ആന്റ് പ്രോജക്ട്സ് ഡയറക്ടറേറ്റിന്റെ ഡയറക്ടറായി നജ്മ സുല്‍ത്താന അബ്ദുല്‍ഹമീദ് അഹമ്മദ് ഗുലൂം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡയറക്ടറേറ്റിന്റെ ഡയറക്ടറായി ഡോ. തജ്ബ ഇബ്രാഹിം റാഷിദ് അല്‍ ജൗദര്‍ എന്നിവരെയാണ് നിയമിച്ചത്.
വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ഈ ഉത്തരവിലെ വ്യവസ്ഥകള്‍ നടപ്പിലാക്കും. ഇത് പുറപ്പെടുവിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.
