
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ ഈ വർഷത്തെ വിദ്യാരംഭം, ഇന്ന് രാവിലെ 6.00 മണി മുതൽ സൊസൈറ്റി ആസ്ഥാനത്ത് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.

ചടങ്ങുകളിൽ പ്രമുഖ ഐ.എ.എസ് ഓഫീസറും കേരള ഗവൺമെൻറ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോക്ടർ രാജു നാരായണ സ്വാമി ഐ എ.എസ് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി.
നവരാത്രി ആഘോഷങ്ങളുടെ ജനറൽ കൺവീനർ രാജ് കൃഷ്ണനും മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇന്ന് ആദ്യാക്ഷരം കുറിച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് കടക്കുന്ന എല്ലാ കുട്ടികൾക്കും ഡോക്ടർ. രാജു നാരായണ സ്വാമി ആശംസകൾ നേർന്നു. വരും ദിവസം തന്നെ ചടങ്ങിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

