
മനാമ: മൈക്രോസോഫ്റ്റിന്റെ ആധുനിക സാങ്കേതികവിദ്യാധിഷ്ഠിത സ്കൂളുകളുടെ ആഗോള റാങ്കിംഗില്‍ ബഹ്റൈന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
60 രാജ്യങ്ങളിലായുള്ള 954 സ്കൂളുകളില്‍നിന്ന് ബഹ്റൈനിലെ 125 പൊതു വിദ്യാലയങ്ങളും 5 സ്വകാര്യ വിദ്യാലയങ്ങളും മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യാധിഷ്ഠിത സ്കൂളുകള്‍ എന്ന പദവി നേടിയതോടെയാണ് രാജ്യം ഒന്നാം സ്ഥാനത്തെത്തിയത്.
ഈ നേട്ടത്തിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെ അഭിനന്ദിച്ചു. വിദ്യാഭ്യാസ പരിപാടികള്‍ വികസിപ്പിക്കുന്നതിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശേഷികള്‍ വര്‍ദ്ധിപ്പിക്കുന്നതിലും ബഹ്റൈന്‍ കൈവരിച്ച നേട്ടത്തിന്റെ പ്രതിഫലനമാണ് ഈ അംഗീകാരമെന്ന് അദ്ദേഹം പറഞ്ഞു.
