
മനാമ: ബഹ്റൈനിലെ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്ഗനൈസേഷന് (എസ്.ഐ.ഒ) പുനഃസംഘടിപ്പിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (61) പുറപ്പെടുവിച്ചു.
ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രിയുടെ നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കിയും മന്ത്രിസഭയുടെ അംഗീകാരത്തെത്തുടര്‍ന്നുമാണ് ഉത്തരവ്. സ്ഥിതിവിവരക്കണക്ക് കാര്യങ്ങള്‍, ഇന്‍ഷുറന്‍സ് നിയമ കാര്യങ്ങള്‍, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഷുറന്‍സ്, ഓപ്പറേഷന്‍സ്, പെന്‍ഷന്‍കാരുടെ കാര്യങ്ങള്‍ എന്നിവയ്ക്കുള്ള ചുമതലകള്‍ കൂടി നല്‍കിക്കൊണ്ടാണ് പുനഃസംഘടന. ഇതോടെ 2019ലെ ഉത്തരവ് (79) റദ്ദായി.
ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ഈ ഉത്തരവ് നടപ്പിലാക്കും. അത് പുറപ്പെടുവിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.
