
മനാമ: ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് വത്തിക്കാന്‍ സിറ്റിയിലും ഇറ്റലിയിലും ഔദ്യോഗിക സന്ദര്‍ശനം നടത്തുമെന്ന് കിരീടാവകാശിയുടെ കോര്‍ട്ട് അറിയിച്ചു.
വത്തിക്കാനുമായും ഇറ്റലിയുമായുള്ള ബഹ്റൈന്റെ ദീര്‍ഘകാല ബന്ധം ശക്തിപ്പെടുത്താനും പരസ്പര താല്പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും വേണ്ടിയാണ് സന്ദര്‍ശനം.
സന്ദര്‍ശന വേളയില്‍ അദ്ദേഹം ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായും ഇറ്റാലിയന്‍ ഭരണാധികാരി ജോര്‍ജിയ മെലോണിയുമായും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.
