
മനാമ: ബഹ്റൈനില്‍ നിയമവിരുദ്ധമായി പിരിച്ചുവിട്ട എന്‍ജിനീയര്‍ക്ക് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈ ലേബര്‍ കോടതി വിധിച്ചു.
നഷ്ടപരിഹാരമായി 5,100 ദിനാറും ഒരു ശതമാനം വീതം വാര്‍ഷിക നിരക്കില്‍ പലിശയും കൂടാതെ സര്‍വീസ് സര്‍ട്ടിഫിക്കറ്റും നല്‍കാനാണ് കോടതിവിധി. 1,700 ദിനാര്‍ മാസശമ്പളത്തിലായിരുന്നു ഇയാളെ നിയമിച്ചിരുന്നത്. എന്നാല്‍ പ്രകടനം വേണ്ടത്ര മെച്ചമല്ലെന്ന് ആരോപിച്ച് കരാര്‍ കാലാവധി പൂര്‍ത്തിയാക്കാതെ നാലുമാസം കഴിഞ്ഞപ്പോള്‍ എന്‍ജിനീയറെ പിരിച്ചുവിടുകയായിരുന്നെന്ന് എന്‍ജിനീയറുടെ അഭിഭാഷക ഇമാന് അല്‍ അന്‍സാരി കോടതിയില്‍ പറഞ്ഞു.
കാരണത്തോടെയോ അല്ലാതെയോ ഏതുസമയത്തും ജീവനക്കാരെ പിരിച്ചുവിടാമെന്ന കമ്പനിയുടെ കരാര്‍ വ്യവസ്ഥയ്ക്ക് നിയമപരമായ സാധുതയില്ലെന്നും അത് തൊഴില്‍ നിയമം ലഘിക്കുന്നതും തൊഴിലാളിയുടെ നിയമപരമായ അവകാശത്തെ ദുര്‍ബലപ്പെടുത്തുന്നതുമാണെന്നും കോടതി വ്യക്തമാക്കി.
