
മനാമ: ബഹ്റൈനില്‍ പാര്‍ക്കിംഗ് ഏരിയകളുടെ 20 ശതമാനം സ്ത്രീകള്‍ക്കായി നീക്കിവെച്ച് പിങ്ക് പാര്‍ക്കിംഗ് ഏരിയയായി അടയാളപ്പെടുത്താനുള്ള പദ്ധതി ദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ കൂടുതല്‍ പഠനത്തിനായി കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് തിരിച്ചയച്ചു.
അതേസമയം ബോര്‍ഡ് യോഗം ഉപനിയമ മാറ്റങ്ങള്‍ അംഗീകരിച്ചു. ജനവാസ മേഖലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശാന്തമായ സമയം അനുവദിക്കുന്നതിനും ജിദാഫിലെയും തുബ്ലിയിലെയും പുനര്‍നിര്‍മാണത്തിനും സിത്ര ദ്വീപില്‍ നടീലിനായി സംസ്കരിച്ച മലിനജലം ഉപയോഗിക്കുന്നതിനും അംഗീകാരം നല്കി.
