
മനാമ: ബഹ്റൈനില്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്ഗനൈസേഷന് (എസ്.ഐ.ഒ) ഫണ്ടില്‍നിന്ന് 2,90,000 ദിനാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കീഴ്ക്കോടതി വിധിച്ച തടവുശിക്ഷ കാസേഷന്‍ കോടതി ശരിവെച്ചു.
കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ പിടിയിലായത്. ചെറുകിട കുടുംബ ബിസിനസുകളെ സഹായിക്കാനുള്ള ഖത്വ ഫണ്ടില്‍നിന്ന് വ്യാജരേഖ ചമച്ച് പണം തട്ടിയെടുക്കാനാണ് സാമൂഹ്യ വികസന മന്ത്രാലയത്തിലെ ജീവനക്കാരായ ഇവര്‍ ശ്രമിച്ചത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇതില്‍ പ്രധാന പ്രതിയായ സ്ത്രീക്ക് അഞ്ചു വര്‍ഷം തടവും രണ്ടാം പ്രതിക്ക് മൂന്നു വര്‍ഷം തടവും ഹൈ ക്രിമിനല്‍ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലില്‍ സ്ത്രീയുടെ തടവുശിക്ഷ അഞ്ചു വര്‍ഷത്തില്‍നിന്ന് മൂന്നു വര്‍ഷമായി കുറച്ചെങ്കിലും ഇവര്‍ തടവുശിക്ഷ അനുഭവിക്കേണ്ടതുണ്ടെന്ന് കോടതി വിധിക്കുകയായിരുന്നു.
