
മനാമ: പ്രതിനിധി സഭയിലെയും സെനറ്റിലെയും അംഗങ്ങളടങ്ങുന്ന അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി സംഘം ബഹ്റൈനിലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) ആസ്ഥാനം സന്ദര്‍ശിച്ചു.
തൊഴില്‍ വിപണി വികസന ശ്രമങ്ങളുടെ സുസ്ഥിരത പ്രോത്സാഹിപ്പിക്കാനും എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള ബഹ്റൈന്റെ പദ്ധതികളെക്കുറിച്ച് പ്രതിനിധി സംഘത്തിന് അധികൃതര്‍ വിശദീകരിച്ചുകൊടുത്തു.
മനുഷ്യക്കടത്തിനെതിരെ പോരാടാനുള്ള ബഹ്റൈന്റെ ശ്രമങ്ങളെക്കുറിച്ചും പ്രതിരോധ പിന്തുണ, നിയമ കൗണ്‍സിലിംഗ്, ഇരകള്‍ക്കോ ചൂഷണത്തിന് സാധ്യതയുള്ളവര്ക്കോ അഭയം എന്നിവയുള്‍പ്പെടെ സമഗ്രമായ സേവനങ്ങള്‍ നല്കുന്നതില് പ്രവാസി സംരക്ഷണ കേന്ദ്രത്തിന്റെ പങ്കിനെക്കുറിച്ചും വിശദമായ ഒരു അവതരണവും പ്രതിനിധിസംഘത്തിനു മുമ്പാകെ നടത്തി.
