
മനാമ: ബഹ്റൈന്‍ മുംതലക്കത്ത് ഹോള്‍ഡിംഗ് കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ ഇദാമയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി മനല്‍ അല്‍ ബയാത്തിനെ നിയമിച്ചു.
ബിസിനസ് വികസനം, നിക്ഷേപ പ്രമോഷന്, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളില്‍ 25 വര്‍ഷത്തെ അന്താരാഷ്ട്ര പ്രവൃത്തിപരിചയമുള്ള സമര്‍ത്ഥയായ ഉദ്യോഗസ്ഥയാണ് മനല്‍. മെഗാ ഗ്ലോബല്‍ ഇവന്റുകള്‍ സംഘടിപ്പിക്കുന്നതിലും വൈദഗ്ധ്യമുണ്ട്. കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന സംവിധാനങ്ങളുടെ മാനേജ്മെന്റ്, പുനര്‍നിര്‍മ്മാണ പദ്ധതികള്‍ എന്നിവയ്ക്ക് നേതൃത്വം നല്കുന്നതുപോലുള്ള സങ്കീര്‍ണമായ വെല്ലുവിളികളെ വിജയകരമായി അതിജീവിച്ചിട്ടുണ്ട്.
എക്സ്പോ സിറ്റി ദുബായില്‍ ചീഫ് കൊമേഴ്സ്യല്‍ ആന്റ് എന്‍ഗേജ്മെന്റ് ഓഫീസര്‍, ഫാല്‍ക്കണ്‍ ആന്റ് അസോസിയേറ്റ് ഗ്രൂപ്പ് സി.ഇ.ഒ. എന്നീ പദവികളിലും സേവനമനുഷ്ഠിച്ചു.
മനലിനെ പുതിയ പദവിയില്‍ നിയമിച്ചതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഇദാമ സി.ഇ.ഒ. ഖാലിദ് അബ്ദുറഹ്മാന് അല്‍മജീദ് പറഞ്ഞു.
