
മനാമ: ബഹ്റൈനില്‍ നിക്ഷേപകരില്‍നിന്ന് 6 മില്യണ്‍ ദിനാറിലധികം തട്ടിയെടുത്ത കേസില്‍ ഒരു നിക്ഷേപ കമ്പനി ഉടമയ്ക്കും രണ്ടു ബോര്‍ഡ് അംഗങ്ങള്‍ക്കും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്ക്കുമെതിരായ കേസില്‍ വിചാരണ നടത്താന്‍ പബ്ലിക് പ്രോസിക്യൂഷന് ഉത്തരവിട്ടതായി ഫിനാന്‍ഷ്യല്‍ ആന്റ് മണി ലോണ്ടറിംഗ് ക്രൈംസ് പ്രോസിക്യൂഷന് മേധാവി അറിയിച്ചു.
വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, പണം തട്ടിയെടുക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തട്ടിപ്പിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ നാഷണല്‍ ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സെന്ററില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ വ്യാജ ചെക്കുകള്‍ നല്കല്, അനധികൃതമായി പണം പിന്‍വലിക്കലും നിക്ഷേപിക്കലും, കരാറില്‍ രേഖപ്പെടുത്താത്ത പെയ്മെന്റുകള്‍ എന്നിവ നടന്നതിന് തെളിവുകള്‍ ലഭിച്ചു. ഇതിനെ തുടര്‍ന്നാണ് കേസ് വിചാരണയ്ക്ക് വിട്ടത്.
