
മനാമ: ബഹ്റൈനിലെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെ പുതിയ തീവ്രപരിചരണ വിഭാഗം സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.
നിലവിലുള്ള സൗകര്യങ്ങളുടെ ഒരു വിപുലീകരണമായ ഈ യൂണിറ്റ് തീവ്രപരിചരണ വാര്‍ഡുകളുടെയും കിടക്കകളുടെയും എണ്ണം വര്‍ദ്ധിപ്പിക്കാനും രോഗീപരിചരണത്തിന്റെ ഉയര്‍ന്ന നിലവാരം ഉറപ്പാക്കാനും ഉദ്ദേശിച്ചുള്ളതാണ്.
മെഡിക്കല്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ദേശീയ നയത്തിന് അനുസൃതമായി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിന്റെ ആരോഗ്യ സേവനങ്ങള്‍ വികസിപ്പിക്കാനും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല പറഞ്ഞു.
