മനാമ: ബഹറിനിൽ ആരംഭിച്ച കോവിഡ് -19 വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിൽ ഇതിനോടകം 5000 ത്തിലധികം സന്നദ്ധ പ്രവർത്തകർ പങ്കാളികളായി. ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് പരിശോധന നടക്കുന്നത്. സന്നദ്ധപ്രവർത്തകരുടെ കമ്മ്യൂണിറ്റി അവബോധത്തേയും ഉത്തരവാദിത്തത്തേയും ആരോഗ്യ മന്ത്രാലയം അഭിനന്ദിച്ചു.
“ഫോർ ഹ്യൂമാനിറ്റി” എന്ന മുദ്രാവാക്യമുയർത്തി കോവിഡ് -19 വാക്സിനുള്ള മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന്റെ തുടക്കം ബഹ്റൈൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുത്ത സന്നദ്ധപ്രവർത്തകർക്കാണ് വാക്സിൻ നൽകുന്നത്. 18 വയസിനു മുകളിലുള്ള 6000 സന്നദ്ധ പ്രവർത്തകർക്കാണ് കോവിഡ് -19 വാക്സിനുള്ള മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന്റെ ഭാഗമാകാൻ സാധിക്കുക.