
മനാമ: ബഹ്റൈനിലെ കാനൂ മ്യൂസിയം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഉദ്ഘാടനം ചെയ്തു.
ബഹ്റൈനിലെ കെട്ടിടങ്ങളുടെയും നഗരങ്ങളുടെയും ചരിത്രപരവും സാംസ്കാരികവുമായ തനിമ സംരക്ഷിക്കുക, മനാമ സൂഖിന്റെ ചരിത്രപരമായ പ്രദേശം പുനര്‍വികസിപ്പിക്കാനുള്ള സമഗ്രമായ പദ്ധതി ആരംഭിക്കുക, വിവിധ ചരിത്ര മേഖലകളില്‍ ആവശ്യമായ അടിസ്ഥാനസൗകര്യ ആവശ്യകതകള്‍ നിറവേറ്റുക എന്നിവ ലക്ഷ്യമിട്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്.
ബഹ്റൈന്‍ ബിസിനസുകാരുടെ വാണിജ്യ പൈതൃകം രേഖപ്പെടുത്തുന്ന സംരംഭങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് കിരീടാവകാശി പറഞ്ഞു. ബഹ്റൈന്‍ ബിസിനസ് കുടുംബങ്ങളുടെ നിര്‍ണായക പങ്ക് അദ്ദേഹം വിശദീകരിച്ചു.
പ്രധാനമന്ത്രിയുടെ കോര്‍ട്ട് കാര്യ മന്ത്രി ശൈഖ് ഇസ ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവരും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
