കൊച്ചി : കഴിഞ്ഞ ദിവസം പിടിയിലായ അൽഖ്വായ്ദ ഭീകരർ രാജ്യ വ്യാപക സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസി. കൊച്ചിയിൽ പിടിയിലായ മുർഷിദ് ഹസൻ സംഘത്തലവനാണെന്ന് എൻഐഎ പറയുന്നു. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് എൻഐഎ ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. അൽഖ്വായ്ദയിലേയ്ക്ക് കൂടുതൽ പേരെ റിക്രൂട്ട് ചെയ്യാൻ ഇവർ ശ്രമം നടത്തിയിരുന്നു. ഭീകരവാദ ബന്ധങ്ങളുള്ള കൂടുതൽ പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യവ്യാപകമായി സ്ഫോടനം നടത്തുന്നതിന് വേണ്ടി പദ്ധതിയിട്ടിരുന്ന, ഭീകരവാദ ബന്ധമുള്ള പത്തോളം പേരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. എറണാകുളത്ത് പിടിയിലായ ഭീകരരിൽ നിന്ന് ഡിജിറ്റൽ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.


