ബംഗളൂരൂ: ലഹരിക്കടത്തു കേസിൽ നടി സഞ്ജന ഗൽറാണിയുടെ കസ്റ്റഡി കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി. ബംഗളൂരുവിലെ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് നടി ഉള്ളത്. വീഡിയോ കോൺഫറൻസിലൂടെയാണ് സഞ്ജന ജാമ്യാപേക്ഷയ്ക്കായി ഹാജരായത്. തനിക്ക് ജാമ്യം നൽകണമെന്നും, ശാരീരിക അസ്വസ്ഥതകളുണ്ടെന്നും നടി കോടതിയെ അറിയിച്ചു. ജാമ്യം അുവദിച്ചില്ലെങ്കിൽ തന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന 250 പേർ തനിക്കായി തെരുവിലിറങ്ങുമെന്ന് നടി പറഞ്ഞു. എന്നാൽ നടിയുടെ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. തുടർന്നാണ് കസ്റ്റഡി കാലാവധി നീട്ടിയത്.


