
കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവര്‍ക്കെതിരെ വകുപ്പുതല നടപടി. കോഴിക്കോട് ഫറോഖില്‍ മദ്യപിച്ച് എക്സൈസ് വാഹനം ഓടിച്ച എഡിസൺ എന്ന ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഫറോഖ് എക്സൈസ് ഓഫീസിലെ ഡ്രൈവറാണ് ഇയാൾ മദ്യപിച്ച് വാഹനം ഓടിച്ചതിന് അറസ്റ്റിലായിരുന്നു. തുടര്‍ന്നാണ് സസ്പെന്ഷന് നടപടി. ഇയാൾ ഓടിച്ച എക്സൈസ് വാഹനം ഡിവൈഡറിൽ ഇടിച്ചുകയറിയതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു വയ്ക്കുകയായിരുന്നു
