
മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് കടത്തു കേസില്‍ ഇന്ത്യക്കാരന് കോടതി 15 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു.
പൂച്ചകള്‍ക്കുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് 25കാരനായ പ്രതി 2.585 കിലോഗ്രാം ഹാഷിഷ് ബഹ്റൈനിലെക്ക് കടത്തിയത്. ഇത് കസ്റ്റംസ് അധികൃതര്‍ പിടികൂടുകയായിരുന്നു.
പ്രതി ഒരു മൊബൈല്‍ ഫോണ്‍ കടയില്‍ ജീവനക്കാരനായിരുന്നു. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിഞ്ഞത്.
