
മനാമ: ബഹ്റൈനിലെ ഇസ ടൗണിലെ മാർക്കറ്റിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, ഇലക്ട്രിസിറ്റി ആൻ്റ് വാട്ടർ അതോറിറ്റി (ഇ.ഡബ്ല്യു.എ), മരാമത്ത് മന്ത്രാലയം എന്നിവയുമായി സഹകരിച്ച് സതേൺ മുനിസിപ്പാലിറ്റി സുരക്ഷാ പരിശോധന നടത്തി.
582 കടകളിലാണ് പരിശോധന നടന്നത്. ഈ കടകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ, വൈദ്യുതി കണക്ഷനുകളുടെയും അഗ്നിശമന സംവിധാനങ്ങളുടെയും സുരക്ഷ എന്നിവയാണ് പരിശോധിച്ചത്.
സിവിൽ ഡിഫൻസ് സംഘങ്ങൾ അഗ്നിശമന സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, സ്ഥാനം, മുന്നറിയിപ്പ് സംവിധാനങ്ങളുടെ പ്രവർത്തനം എന്നിവയും ഇ.ഡബ്ല്യു.എ. സംഘങ്ങൾ വൈദ്യുതി കണക്ഷനുകൾ, എക്സ്റ്റൻഷനുകൾ എന്നിവയും പരിശോധിച്ചു.
