
മനാമ: ചരക്കുകൂലി കുടിശ്ശിക വരുത്തിയതിന് ബഹ്റൈനിലെ ഷിപ്പിംഗ് കമ്പനിക്ക് ഹൈ സിവില്‍ കൊമേഴ്സ്യല്‍ കോടതി 46,031.320 ദിനാര്‍ പിഴ ചുമത്തി.
ചരക്കുകൂലിയും പലിശയുമടക്കമാണിത്. ബഹ്റൈനും അമേരിക്കയും തമ്മിലുള്ള എയര്‍ കാര്‍ഗോ സര്‍വീസുകളുടെ 6 ഇന്‍വോയ്സുകള്‍ കമ്പനി തീര്‍പ്പാക്കിയില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി പിഴ ചുമത്തിയത്.
2021നും 2024നുമിടയിലാണ് ഇടപാടുകള്‍ നടന്നത്. ഇതില്‍ ഒരു ഭാഗം അടച്ചെങ്കിലും ബാക്കി കുടിശ്ശികയായിക്കിടക്കുകയായിരുന്നു.


