
മനാമ: ജലം, ഊര്‍ജ്ജം, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള ലോക സമ്മേളനത്തിന്റെ ഭാഗമായി എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ നടന്ന സുസ്ഥിരതാ ഹാക്കത്തോണ്‍ സമാപിച്ചു.
എണ്ണ- പരിസ്ഥിതി മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദൈന സമാപന ചടങ്ങില്‍ സംബന്ധിച്ചു. ജി.സി.സി. മേഖലയിലുടനീളമുള്ള സര്‍വകലാശാലകളില്‍നിന്നും അക്കാദമിക് സ്ഥാപനങ്ങളില്‍നിന്നുമുള്ള 100ലധികം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ ഒത്തുകൂടി.
പ്രാദേശിക പാരിസ്ഥിതിക വെല്ലുവിളികള്‍ക്ക് പ്രായോഗികവും സുസ്ഥിരവുമായ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതില്‍ യുവാക്കളെ പിന്തുണയ്ക്കുക എന്നതാണ് ഹാക്കത്തോണിന്റെ ലക്ഷ്യം. ജലക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള പ്രോട്ടോടൈപ്പുകളും സാങ്കേതികവിദ്യകളും, ജി.സി.സി. മുന്‍ഗണനകളുമായി യോജിക്കുന്ന പുനരുപയോഗ ഊര്‍ജ്ജത്തിനായുള്ള നൂതന ആശയങ്ങള്‍, കാലാവസ്ഥാ പ്രതിരോധത്തിനുള്ള തന്ത്രങ്ങള്‍, വിപുലീകരിക്കാവുന്ന സംരംഭക സംരംഭങ്ങള്‍ എന്നിവ ഇതിന്റെ ഫലങ്ങളില്‍ ഉള്‍പ്പെടുന്നു.
വിജയികളായ ടീമുകളെ മന്ത്രി അഭിനന്ദിച്ചു. സൗദി അറേബ്യയിലെ കിംഗ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്റ് മിനറല്‍സ് ഒന്നാം സ്ഥാനവും കുവൈത്ത് യൂണിവേഴ്സിറ്റി രണ്ടാം സ്ഥാനവും ബഹ്റൈനിലെ ടെക്നോളജി യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനവും നേടി.
