
മനാമ: ബഹ്റൈനിലെ മുഹറഖ് ഏരിയയിലെ ഷെയ്ഖ് ദുഐജ് ബിന്‍ ഹമദ് അവന്യൂവില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഷെയ്ഖ് ഇസ അവന്യൂവിനും ഷെയ്ഖ് ഖലീഫ ബിന്‍ സല്മാന് അവന്യൂവിനും ഇടയിലുള്ള ഷെയ്ഖ് ദുഐജ് ബിന്‍ ഹമദ് അവന്യൂ സെപ്റ്റംബര്‍ 12 മുതല്‍ ഒരു മാസത്തേക്ക് അടച്ചിടുമെന്ന് മരാമത്ത് മന്ത്രാലയം അറിയിച്ചു.
ചുറ്റുമുള്ള റോഡുകളിലേക്കുള്ള ഗതാഗതം വഴിതിരിച്ചുവിടും. എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
