
മനാമ: ബഹ്റൈനില്‍ ഹോട്ടലിലെ സ്വിമ്മിംഗ് പൂളില്‍ കുട്ടികളെ തള്ളിയിട്ട കേസില്‍ അമേരിക്കക്കാരന് ലോവര്‍ ക്രിമിനല്‍ കോടതി മൂന്നു മാസം തടവുശിക്ഷ വിധിച്ചു.
ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടക്കാനും കോടതി ഉത്തരവിട്ടു.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഇയാള്‍ വാരാന്ത്യം ആഘോഷിക്കാനാണ് ബഹ്റൈനിലെത്തിയത്. ഇയാള്‍ താമസിച്ച ഹോട്ടലിലെ സിമ്മിങ് പൂളില്‍ നീന്താനെത്തിയപ്പോഴാണ് സംഭവം.
തമാശയായിട്ടാണ് ഇയാള്‍ കുട്ടികളെ സ്വിമ്മിംഗ് പൂളിലേക്ക് തള്ളിയിട്ടത്. എന്നാല്‍ ഒരു കുട്ടി മുങ്ങിത്താണതോടെ ഇത് കേസാകുകയായിരുന്നു.
