
മനാമ: മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ അഴുക്കുചാലിലുണ്ടായിരുന്ന തടസ്സം കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി ജീവനക്കാര്‍ പരിഹരിച്ചു.
അഴുക്കുചാല്‍ പ്രവാഹം ഇപ്പോള്‍ തടസ്സം കൂടാതെ നടക്കുന്നുണ്ടെന്നും തടസ്സം സംബന്ധിച്ച വാര്‍ത്തകള്‍ അറിഞ്ഞ ഉടന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായും മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.
അഴുക്കുചാല്‍ ശൃംഖലകളുടെ നിരീക്ഷണവും പതിവ് അറ്റകുറ്റപ്പണികളും തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
