
മനാമ: ഇസ്രായേല്‍ ആക്രമണത്തിന്റെ സാഹചര്യത്തില്‍ ബഹ്റൈന്‍ ശൂറ കൗണ്‍സിലും പ്രതിനിധി കൗണ്‍സിലും ഖത്തറിന് പൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.
സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവ സംരക്ഷിക്കാനും പ്രദേശത്തെ പൗരരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും ഖത്തര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും കൗണ്‍സിലുകള്‍ പിന്തുണ പ്രഖ്യാപിച്ചു.
ഖത്തറിനെതിരായ ഇസ്രായേല്‍ ആക്രമണത്തെ കൗണ്‍സിലുകള്‍ അപലപിച്ചു. ഇത് ഖത്തറിന്റെ പരമാധികാരത്തിന്റെ ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെയും കണ്‍വെന്‍ഷനുകളുടെയും ലംഘനമാണ്.
ഖത്തറിനെ പിന്തുണയ്ക്കുന്നതില്‍ ബഹ്റൈന്റെ ഉറച്ചതും അചഞ്ചലവുമായ നിലപാടിനെയും പ്രാദേശിക സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനായി സംഘര്‍ഷം കുറയ്ക്കണമെന്ന അവരുടെ തുടര്‍ച്ചയായ ആഹ്വാനത്തെയും കൗണ്‍സിലുകള്‍ ചൂണ്ടിക്കാട്ടി.
