
മനാമ: നിരവധി പേര് കൊല്ലപ്പെടാനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയാക്കിയ, ജറുസലേമിന് സമീപം നടന്ന ഭീകരാക്രമണത്തെ ബഹ്റൈന്‍ അപലപിച്ചു.
സുരക്ഷയും സ്ഥിരതയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാതരം അക്രമങ്ങളെയും ഭീകരതയെയും ശക്തമായി തള്ളിക്കളയുന്നുവെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
പലസ്തീന്, ഇസ്രായേല്‍ ജനതയ്ക്കും മേഖലയിലെ എല്ലാ ജനങ്ങള്‍ക്കും സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ ഉറപ്പാക്കിക്കൊണ്ട് മേഖലയില്‍ നീതിയുക്തവും സമഗ്രവുമായ സമാധാനം സ്ഥാപിക്കാന്‍ പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.
