
മനാമ: ബഹ്റൈനിലെ യുവ പ്രതിഭകളെ ശാക്തീകരിക്കാന്‍ കായിക- യുവജനകാര്യ മന്ത്രാലയം യൂത്ത് ആന്റ് എക്സലന്‍സ് കമ്മിറ്റി രൂപീകരിച്ചു.
വികസന സംരംഭങ്ങളിലൂടെയും പദ്ധതികളിലൂടെയും തുടര്‍ച്ചയായ പരിശീലന, പ്രൊഫഷണല്‍ പരിപാടികളിലൂടെയും ഭരണ നേതൃത്വത്തിനും യുവജന ജീവനക്കാര്‍ക്കുമിടയില്‍ ആശയവിനിമയത്തിലൂടെയും യുവാക്കള്‍ക്ക് ഉത്തേകജനകമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് കമ്മിറ്റിയുടെ ലക്ഷ്യം. കമ്മിറ്റി രൂപീകരണത്തെ രാജാവിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും യുവജന കാര്യങ്ങള്‍ക്കുമുള്ള പ്രതിനിധിയായ ഷെയ്ഖ്് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പ്രശംസിച്ചു.
