
മനാമ: ബഹ്റൈനില്‍ സെപ്റ്റംബര്‍ 7ന് അഞ്ചു മണിക്കൂര്‍ സമയം പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് ജ്യോതിശാസ്ത്രജ്ഞന്‍ അലി അല്‍ ഹജിരി അറിയിച്ചു.
വൈകുന്നേരം 6.27ന് ചന്ദ്രന് ഭൂമിയുടെ പെന്‍ബ്രല്‍ നിഴലിലേക്ക് കടക്കുന്നതോടെ ഗ്രഹണം ആരംഭിക്കും. 7.26ന് ഇരുണ്ട നിഴലിലേക്ക് നീങ്ങും. രാത്രി 8.30ന് ഗ്രഹണം പൂര്‍ണ്ണതയിലെത്തും. രാത്രി 10.56ഓടെ മങ്ങിത്തുടങ്ങും. 11.56ന് പൂര്‍ണ്ണമായ അവസാനിക്കും.
നിഴലിലൂടെ ചന്ദ്രന് ഏകദേശം 25 കിലോമീറ്റര്‍ വേഗത്തിലായിരിക്കും സഞ്ചരിക്കുകയെന്നുംഅദ്ദേഹംപറഞ്ഞു.
